അലനല്ലൂര്‍: ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭീമനാട് ഗവ. യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബ് തിരുവിഴാംകുന്ന് കന്നുകാലിഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജൈവകൃഷി ശില്പശാല സംഘടിപ്പിച്ചു.
ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് ഗവേഷണകേന്ദ്രം വിത്തുകളും ജൈവവളവും വിതരണം ചെയ്തു. കോട്ടോപ്പാടം ഗ്രാമപ്പഞ്ചായത്തംഗം അച്ചിപ്ര സൈതലവി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.
സാഹിത്യകാരന്‍ ടി.ആര്‍. തിരുവഴാംകുന്ന് മുഖ്യപ്രഭാഷണം നടത്തി. പി.സി. ത്രേസ്യാമ്മ, പി. മുഹമ്മദാലി എന്നിവര്‍ ക്ലാസ്സെടുത്തു. കെ. മധുസൂദനന്‍, ഹെഡ്മാസ്റ്റര്‍ പി. രാധാകൃഷ്ണന്‍, കെ. സന്തോഷ് ബാബു, എന്‍. അഷ്‌റഫ് ഹാജി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.സി. മിനി, കെ. വിജയകൃഷ്ണന്‍, എ. അബ്ദു, സ്‌കൂള്‍ ലീഡര്‍ കെ. നവീന്‍, സീഡ് റിപ്പോര്‍ട്ടര്‍ ആര്‍. കൃപ എന്നിവര്‍ പ്രസംഗിച്ചു.