കാനനഭംഗി നുകര്‍ന്ന് സീഡംഗങ്ങളുടെ പഠനയാത്ര

Posted By : knradmin On 15th December 2014


 
കൂത്തുപറമ്പ്: കൂത്തുപറമ്പ് യു.പി. സ്‌കൂള്‍ സീഡ് ക്‌ളബ്ബംഗങ്ങള്‍ കൊട്ടിയൂര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തിലേക്ക് പഠനയാത്ര നടത്തി. തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികള്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലാണ് യാത്ര നടത്തിയത്.
ബാവലിപ്പുഴ, കൊടകന്‍പുഴ എന്നിവയും വിവിധ മരങ്ങളും പൂമ്പാറ്റ, മലയണ്ണാന്‍ തുടങ്ങിയവയുടെ വാസസ്ഥലങ്ങളും യാത്രയില്‍ കുട്ടികള്‍ കണ്ടെത്തി. 
ഫോറസ്റ്റ് ഉദ്യോഗസ്ഥരായ 
ആനന്ദന്‍, സിജേഷ് എന്നിവര്‍ വനയാത്രയ്ക്ക് നേതൃത്വം നല്കി. മാത്യു ക്‌ളാസെടുത്തു. സി.ഡി. പ്രദര്‍ശനവും ഉണ്ടായി.