പാലാപറമ്പ് ലക്ഷംവീട് കോളനിയില്‍ പൈപ്പ് കമ്പോസ്റ്റിങ് യൂണിറ്റ്

Posted By : knradmin On 15th December 2014


 

 
 
കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹൈസ്‌കൂള്‍ സീഡ് ക്ലബ്ബംങ്ങള്‍ ഉറവിടമാലിന്യ സംസ്‌കാരണത്തിന്റെ ഭാഗമായി തൊക്കിലങ്ങാടി പാലാപറമ്പ് ലക്ഷംവീട് കോളനിയില്‍ പൈപ്പ് കമ്പോസ്റ്റിങ് യൂണിറ്റ് സ്ഥാപിക്കലും ശുചീകരണവും നടത്തി. 
20 വീടുകളില്‍ സീഡംഗങ്ങള് സ്വന്തം ചെലവില്‍ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചുനല്‍കി. വീട്ടുവളപ്പിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ചുവെക്കാന്‍ ഓരോ വീട്ടിലും ചാക്കുകള്‍ നല്‍കി. 
ഒപ്പം ഒരോ വീട്ടുവളപ്പിലും ഒരു കറിവേപ്പില, കാന്താരി മുളക്, പപ്പായത്തൈകള്‍ എന്നിവ കുട്ടികള്‍ നട്ടുപിടിപ്പിച്ചു. പൈപ്പ് കമ്പോസ്റ്റിങ് പദ്ധതി നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഷൈജ ഉദ്ഘാടനം ചെയ്തു. വി.രാജീവന്‍ അധ്യക്ഷത വഹിച്ചു. 
നാട്ടുകാരായ സി.എച്ച്.പ്രകാശന്‍, സി.വാസു, കെ.സുമേഷ്, എ.ഷാജി എന്നിവര്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഒപ്പം ചേര്‍ന്നു. സീഡ് കോ ഓര്‍ഡിനേറ്റര്‍ കുന്നുമ്പ്രോന്‍ രാജന്‍ സീഡംഗങ്ങളായ സ്വീറ്റി സുന്ദര്‍, വര്‍ണരാജ്, ജീഷ്മ കൃഷ്ണന്‍, പ്രരിഗ പ്രകാശ്, അസറുദ്ദീന്‍, അപര്‍ണ, അമൃത, അനഘ എന്നിവര്‍ നേതൃത്വം നല്‍കി.