കോട്ടയം: മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന പച്ചക്കറി വിത്തുകളുടെ, കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാതല വിതരണം തലയോലപ്പറമ്പ് കൃഷി ഓഫീസര്‍ കെ.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
തലയോലപ്പറമ്പ് വി.എം.ബി.എസ്. ജി.വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ സി. ജ്യോതി അധ്യക്ഷത വഹിച്ചു.ഫെഡറല്‍ ബാങ്ക് തലയോലപ്പറമ്പ് ശാഖ മാനേജര്‍ ടാനിയ ജോണ്‍, സ്കൂള്‍ പ്രഥമാധ്യാപിക പി.ബി.ശ്യാമള, പി.ടി.എ പ്രസിഡന്റ് ടി.പി.രമേശ് എന്നിവര്‍ പ്രസംഗിച്ചു.
അനു സൂസന് പോള്‍ സ്വാഗതവും മാതൃഭൂമി സോഷ്യല്‍ ഇനീഷ്യേറ്റീവ്സ് എക്സിക്യൂട്ടീവ് ജസ്റ്റിന് ജോസഫ് നന്ദിയും പറഞ്ഞു.
സംസ്ഥാന കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി. സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നതിന് ആവശ്യമായ പച്ചക്കറി വിത്തുകള്‍ നല്‍കുന്നത്.