ചിറക്കടവ്: എസ്.ആര്‍.വി. എന്‍.എസ്.എസ്. വി.എച്ച്.എസ്.എസില്‍ 100 കുട്ടികള്‍ക്ക് 5 മുട്ടക്കോഴികളെ വീതം വിതരണം ചെയ്ത് മാതൃഭൂമി സീഡ് ക്‌ളബ്ബിന്റെ കാര്‍ഷിക പ്രവര്‍ത്തനം കൃഷി ക്‌ളബ് ജലസേചന പദ്ധതിയും തുടങ്ങി. തെക്കേത്തുകവല മൃഗാസ്പത്രി, കൃഷിഭവന്‍, പി.ടി.എ എന്നിവയുടെ സഹകരണത്തോടെയാണ് സീഡ് പദ്ധതി നടപ്പാക്കിയത്. അമ്പതിനായിരം രൂപയുടെ പദ്ധതിയിലൂടെയാണ് 500 മുട്ടക്കോഴികളെ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് അരുണ്‍ എസ്.നായര്‍, അധ്യക്ഷതവഹിച്ചു. ഡോ. സ്മിതാ കൈമള്‍ ക്‌ളാസ് നയിച്ചു. മാതൃഭൂമി സീഡ് എക്‌സിക്യൂട്ടീവ് ജസ്റ്റിന്‍ ജോസഫ് മൃഗസംരക്ഷണവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍, കൃഷി ഓഫീസര്‍ ബ്‌ളസിവര്‍ഗ്ഗീസ്, ഡോ. സണ്ണി ഡോ.ബിനു ഗോപിനാഥ്, പ്രഥമാധ്യാപിക ബിന്ദു.വി.നായര്‍, പ്രിന്‍സിപ്പല്‍ സി.എച്ച്.ശ്രീകല, സീഡ് കോഓര്‍ഡിനേറ്റര്‍ പി.ജി.മണിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.