ചീമേനി: ഉച്ചക്കഞ്ഞിക്കുള്ള വിഭവങ്ങള്‍ സ്‌കൂള്‍ പച്ചക്കറിത്തോട്ടത്തില്‍നിന്ന് ശേഖരിക്കുകയാണ് ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് അംഗങ്ങള്‍.
പയര്‍, വെണ്ട, കോവയ്ക്ക, പച്ചക്കായ, മരച്ചീനി, പപ്പായ, തക്കാളി തുടങ്ങിയ ജൈവ പച്ചക്കറികളാണ് വിളവെടുത്തുകൊണ്ടിരിക്കുന്നത്.
ചീമേനി കൃഷിഭവനില്‍നിന്നാണ് വിത്തുകള്‍ ലഭിച്ചത്. ചകിരി, ആട്ടിന്‍കാഷ്ഠം, ചാണകം തുടങ്ങിയ ജൈവവളമാണ് ഉപയോഗിച്ചത്. കീടനിയന്ത്രണത്തിന് പുകയിലക്കഷായവും.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. വിളവെടുപ്പ് പഞ്ചായത്തംഗം എം.ശ്രീജ ഉദ്ഘാടനംചെയ്തു.
പ്രഥമാധ്യാപിക സൗദാമിനി, പി.ടി.എ. പ്രസിഡന്റ് കെ.സുധാകരന്‍, മണിമോഹന്‍, അന്ത്രുമാന്‍, ടി.വി.ബാലകൃഷ്ണന്‍, കെ.ദാമോദരന്‍, രേണുക, സീഡ് കോ ഓര്‍ഡിനേറ്റര്‍ ജോസഫ് ഫ്രാന്‍സിസ്, രമേശന്‍ എന്നിവര്‍ സംസാരിച്ചു.