തലശ്ശേരി: സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ തളിപ്പറമ്പ് കൃഷിവിജ്ഞാനകേന്ദ്രത്തിലേക്ക് പഠനയാത്ര നടത്തി. കര്‍ഷകരുടെ കണ്ടുപിടിത്തങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കര്‍ഷക മ്യൂസിയം, വിവിധതരം തൈകള്‍ ശാസ്ത്രീയമായി ഉത്പാദിപ്പിക്കുന്ന യൂണിറ്റ്, വെര്‍ട്ടിക്കല്‍ ഫാം, സ്യൂഡോമോണസ്, ട്രൈക്കോഡെര്‍മ മിത്ര സൂക്ഷ്മാണു ഉത്പാദന യൂണിറ്റ്, കോഴിവളര്‍ത്തല്‍ യൂണിറ്റ് എന്നിവ കുട്ടികള്‍ സന്ദര്‍ശിച്ചു. കൃഷിസംബന്ധമായ സംശയങ്ങള്‍ കുട്ടികള്‍ ചോദിച്ചു മനസ്സിലാക്കി. കൃഷിവിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ആദര്‍ശ്, ഫാം ഓഫീസര്‍ ഷെബിന്‍, പ്രോജക്ട് അസിസ്റ്റന്റ് ജസ്റ്റിന്‍ എന്നിവര്‍ ക്ലാസെടുത്തു.
ശ്രീകണ്ഠപുരം കോട്ടൂരിലെ ജൈവവൈവിധ്യ പാര്‍ക്കും ക്ലബ്ബംഗങ്ങള്‍ സന്ദര്‍ശിച്ചു. അധ്യാപകനായ സുര്‍ജിത് ക്ലാസെടുത്തു. സീഡ് കോഓര്‍ഡിനേറ്റര്‍ ലിസമ്മ തോമസ്, ബിന്ദു ജോയ്, ലതാകുമാരി, വിദ്യാര്‍ഥിനികളായ വിസ്മയ, സായൂജ്യ എന്നിവര്‍ നേതൃത്വം നല്‍കി.