നാടന്‍ രുചിയുമായി സീഡിന്റെ ഭക്ഷ്യമേള

Posted By : tcradmin On 6th December 2014


വള്ളിവട്ടം: 'നാടന്‍ പച്ചക്കറികളിലൂടെ ആരോഗ്യം' എന്ന സന്ദേശമുയര്‍ത്തി സീഡ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. വള്ളിവട്ടം ഗവ. യു.പി. സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികളാണ് വീട്ടുമുറ്റത്തും തൊടികളിലുമുള്ള ചേമ്പ്, മുരിങ്ങയില, ജാതിക്ക, നെല്ലിക്ക, കുടങ്ങല്‍, കൊള്ളി, പപ്പായ, ചേന, ചീര, മത്തയില, പയറില തുടങ്ങി വിവിധ പച്ചക്കറികളുപയോഗിച്ച് അമ്പതിലധികം വിഭവങ്ങളൊരുക്കിയത്. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ഔഷധങ്ങളേക്കാള്‍ നാടന്‍ ഭക്ഷണങ്ങള്‍ക്ക് കഴിയുമെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.