ചിറ്റൂര്‍: കലോത്സവവേദിയിലെ മാതൃഭൂമി സീഡ് സ്റ്റാളില്‍ സീസണ്‍വാച്ച് കോ-ഓര്‍ഡിനേറ്റര്‍ കെ. നിസാറുമായി സംവദിക്കാനെത്തിയത് നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും. നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സും വിപ്രോ അപ്ലൈയിങ് ഫോര്‍ തോട്ട്‌സ് ഇന്‍ സ്‌കൂള്‍സും എന്‍.സി.എഫും സീഡുമായി സഹകരിച്ച് നടത്തുന്ന പരിപാടിയാണ് സീസണ്‍വാച്ച്. കാലാവസ്ഥയ്ക്കനുസൃതമായി മരങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ കുട്ടികള്‍ സ്വയം കണ്ടെത്തുന്നതാണ് സീസണ്‍വാച്ച്.
സംവാദത്തിനെത്തിയ കുട്ടികള്‍ക്ക് പരിസ്ഥിതി പഠനക്ലാസും സംഘടിപ്പിച്ചിരുന്നു. സ്‌കൂള്‍ കുട്ടികള്‍ക്കായി പച്ചക്കറിവിത്ത് വിതരണവും നടത്തി.
സീഡിന്റെ നേതൃത്വത്തില്‍ കലോത്സവവേദികളില്‍ ലവ് പ്ലാസ്റ്റിക് യജ്ഞം നടക്കും.