അരിമ്പ്രമല: ഇല്ലാതാകുന്ന സൗന്ദര്യം

Posted By : mlpadmin On 5th December 2014


 മൊറയൂര്‍: അരിമ്പ്രമലയുടെ പരിസ്ഥിതിക്ക് പാറമടകള്‍ ഭീഷണിയാവുന്നു.

വന്‍കിട ക്വാറിഉടമകള്‍ അരിമ്പ്രമലയുടെ ഭൂരിഭാഗവും കൈവശപ്പെടുത്തി കരിങ്കല്‍ഖനനം ആരംഭിച്ചിരിക്കുകയാണ്. 2000 അടി ഉയരമുള്ള മലയുടെ മുകളില്‍നിന്ന് വന്‍തോതില്‍ പാറപൊട്ടിച്ചുകൊണ്ടിരിക്കുകയാണ്. ജന്തു, സസ്യജാലങ്ങളുടെ നാശത്തിനും ഇത് കാരണമാകുന്നു. കുറ്റിക്കാടുകളും കാര്‍ഷികവിളകളും നിറഞ്ഞ ഹരിതാഭമായ ഈ പ്രദേശം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്.
 മിനിഊട്ടിയും ചെരിപ്പടിമലയും ഇവിടെയാണ്. ആദിവാസിവിഭാഗത്തില്‍പ്പെട്ട ഒട്ടേറെ കുടുംബങ്ങളും ഇവിടെയുണ്ട്. പാറപൊട്ടിക്കല്‍ തടഞ്ഞ് അരിമ്പ്രമലയെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
 
തബീല നസ്‌റിന്‍
സീഡ് റിപ്പോര്‍ട്ടര്‍
ജി.എം.യു.പി. സ്‌കൂള്‍ അരിമ്പ്ര