കൊണ്ടോട്ടി: സഹപാഠിയുടെ അമ്മയുടെ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിദ്യാര്‍ഥികളും അധ്യാപകരും കൈകോര്‍ത്തപ്പോള്‍ സ്വരൂപിച്ചത് കാല്‍ലക്ഷംരൂപ. മുണ്ടക്കുളം സി.എച്ച്്.എം.കെ.എം.യു.പി സ്‌കൂളിലെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും കൈകോര്‍ത്തത്. സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഹര്‍ഷ വിനോദിന്റെ അമ്മ സ്മൃതിയുടെ ചികിത്സയ്ക്കാണ് കുട്ടികള്‍ പണം സ്വരൂപിച്ചത്.
മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെത്തുടര്‍ന്ന് എറണാകുളം അമൃത ആസ്പത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന സ്മിതയുടെ ശസ്ത്രക്രിയക്ക് 25 ലക്ഷത്തോളം രൂപ ചെലവ് വരും. ചികിത്സാസഹായസമിതി രൂപവത്കരിച്ച് ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ലീഡര്‍ മുഹമ്മദ് സാക്കിര്‍ ചികിത്സാസഹായസമിതി കണ്‍വീനര്‍ ടി. മുഹമ്മദിന് തുക കൈമാറി. പ്രഥമാധ്യാപകന്‍ എന്‍. ദാസന്‍ ,പഞ്ചായത്തംഗം ഷാഹുല്‍ഹമീദ്, കെ.എം. വേലായുധന്‍, ഹരീന്ദ്രബാബു, ടി. മുഹമ്മദലി, സീഡ് കോ ഓര്‍ഡിനേറ്റര്‍ ജോസഫ് ഡാന്റെ പ്രസംഗിച്ചു.