വണ്ടൂര്‍ വിദ്യാഭ്യാസജില്ലയില്‍ വിത്തുവിതരണം തുടങ്ങി

Posted By : mlpadmin On 5th December 2014


 എടക്കര: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിത്തുവിതരണത്തിന് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ തുടക്കമായി.

നാരോക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വഴിക്കടവ് കൃഷിഓഫീസര്‍ ഉമ്മര്‍കോയ വിതരണം ഉദ്ഘാടനംചെയ്തു. എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം, എല്ലാ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറിവിത്ത് എന്ന ആശയവുമായി കൃഷിവകുപ്പും മാതൃഭൂമി സീഡും ചേര്‍ന്ന് സംഘടിപ്പിക്കുന്നതാണ് പരിപാടി.
പ്രധാനാധ്യാപകന്‍ അബ്ദുള്‍ലത്തീഫ്, പി.ടി.എ പ്രസിഡന്റ് മുജീബ് കെ.എം, സ്റ്റാഫ് സെക്രട്ടറി കെ.ടി. രാജേഷ്, സീഡ് കോഓര്‍ഡിനേറ്റര്‍ ഷാന്റി ജോണ്‍, സീഡ് റിപ്പോര്‍ട്ടര്‍ വി. ആദര്‍ശ്, സ്‌കൂള്‍ലീഡര്‍ സഫ്വാന്‍, സീഡ് എക്‌സിക്യുട്ടീവ് യു.സി. അനുരാജ്, മാതൃഭൂമി ലേഖകന്‍ പി.എ. ബാബു എന്നിവര്‍ പ്രസംഗിച്ചു.