മാതൃഭൂമി സീഡ് വിത്തുവിതരണത്തിന് പൊന്നാനിയില്‍ തുടക്കമായി

Posted By : mlpadmin On 5th December 2014


 പൊന്നാനി: മാതൃഭൂമി സീഡും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പച്ചക്കറി വിത്തുവിതരണത്തിന് തിരൂര്‍ വിദ്യാഭ്യാസജില്ലയിലെ പൊന്നാനി ചെറുവായക്കര ജി.യു.പി. സ്‌കൂളില്‍ തുടക്കമായി.

വട്ടംകുളം കൃഷിവകുപ്പ് ഓഫീസര്‍ പി.എം. ജോഷി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറിവിത്തുകള്‍ വിതരണംചെയ്ത് ഉദ്ഘാടനം ചെയ്തു.
തമിഴ്‌നാട്ടില്‍നിന്ന് ഇറക്കുമതിചെയ്യുന്ന വിഷാംശം കലര്‍ന്ന പച്ചക്കറികള്‍ ആരോഗ്യത്തിന് ഭീഷണിയായി മാറുകയാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ വീട്ടുവളപ്പില്‍ ഓരോ വീടുകളിലേക്കും ആവശ്യമായ പച്ചക്കറികള്‍ നാംതന്നെ നട്ടുവളര്ത്തണമെന്ന് കൃഷി ഓഫീസര്‍ ജോഷി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
പ്രഥമാധ്യാപിക കെ.പി. സരളാദേവി ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡന്റ് എ. അബ്ദുള്‍ ഗഫൂര്‍, സീഡ് അധ്യാപിക കെ.വി. ലത എന്നിവര്‍ പ്രസംഗിച്ചു.
സീഡ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ ഷീന ജോര്‍ജ് സ്വാഗതവും ശ്രീലേഖ ടീച്ചര്‍ നന്ദിയും പറഞ്ഞു. മാതൃഭൂമി സീഡ് എക്‌സിക്യൂട്ടീവ് അനുരാജ്, ലേഖകന്‍ സി. പ്രദീപ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.