മാതൃഭൂമി സീഡ് വിത്തുവിതരണം വണ്ടൂര്‍ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം നാളെ

Posted By : mlpadmin On 5th December 2014


 നാരോക്കാവ്: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന പച്ചക്കറിവിത്തുവിതരണത്തിന്റെ വണ്ടൂര്‍ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം നാരോക്കാവ് ഹൈസ്‌കൂളില്‍ ബുധനാഴ്ച രാവിലെ പത്തിന് നടക്കും.

എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം, എല്ലാ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറിവിത്ത് എന്ന ആശയവുമായി കൃഷി വകുപ്പും മാതൃഭൂമി സീഡും സംയുക്തമായി സംഘടിപ്പിക്കുന്നതാണ് പദ്ധതി.
വഴിക്കടവ് കൃഷിഓഫീസര്‍ ഉമ്മര്‍കോയ വിത്തുവിതരണം ഉദ്ഘാടനംചെയ്യും.