പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനവുമായി സീഡ്‌

Posted By : tcradmin On 3rd December 2014


ഇരിങ്ങാലക്കുട: കിഴുത്താനി ആര്‍.എം.എല്‍.പി. സ്‌കൂളിലെ കൊച്ചുകുട്ടികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ സീഡ് വിദ്യാര്‍ത്ഥികള്‍ പരിശീലനം നല്‍കി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. സീഡ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ നെല്ലിത്തൈ സ്‌കൂളിലെ കൊച്ചുകുട്ടികള്‍ നട്ടുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. തുടര്‍ന്ന് പേപ്പര്‍ ബാഗ് നിര്‍മ്മാണം ഘട്ടംഘട്ടമായി കുട്ടികളെ പഠിപ്പിച്ചു. പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ബാഗുകള്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് കെ. ശശികല, മുന്‍ ഹെഡ്മാസ്റ്റര്‍ എന്‍. നാരായണന്‍കുട്ടി എന്നിവര്‍ ഏറ്റുവാങ്ങി. പ്ലാസ്റ്റിക്കിന്റെ അമിതോപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് സീഡ് വിദ്യാര്‍ത്ഥികള്‍ ക്ലാസ്സെടുത്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, വിദ്യാര്‍ത്ഥികളായ മരിയ സി.ബി., സാന്ദ്ര പി.എസ്., സ്‌നേഹ സഞ്ജീവ്കുമാര്‍, ശ്യാം പീറ്റര്‍, രോഹിത്, കാശ്മിര മുരളി എന്നിവര്‍ നേതൃത്വം നല്‍കി