ഒറ്റപ്പാലം: കയിലിയാട് കെ.വി.യു.പി. സ്കൂളിലെ കുട്ടികള്‍ തങ്ങള്‍ വിളയിച്ച പച്ചക്കറികള്‍ കൊണ്ടുണ്ടാക്കിയ സ്വാദിഷ്ടമായ ഉച്ചഭക്ഷണം കഴിക്കും. മാതൃഭൂമി സീഡ് ക്ലബ്ബ് ചളവറ കൃഷിഭവന്റെ സഹകരണത്തോടെ കൃഷിചെയ്ത തോട്ടത്തില്‍ വിളവെടുപ്പ് കുട്ടികള്‍ക്ക് ഉത്സവമായി.
'ഉച്ചഭക്ഷണം ഉറച്ചഭക്ഷണം' പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് പി. ഹരിദാസ് വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. കൃഷിഓഫീസര്‍ ഷിബു, പി.ടി.എ. പ്രസിഡന്റ് ലില്ലി മാത്യു, ഇ.പി. കുഞ്ഞു, മുഹമ്മദ്, പി. വാസുദേവന്‍, സുഭാഷിണി, പ്രധാനാധ്യാപകന് ഇ. ചന്ദ്രമോഹന് എന്നിവര്‍ പ്രസംഗിച്ചു.