മാഞ്ചുവട്ടില്‍ സീഡ് ക്ലബ്ബിന്റെ വായനശാല

Posted By : Seed SPOC, Alappuzha On 31st July 2013


ചെങ്ങന്നൂര്‍: സ്കൂള്‍ വളപ്പിലെ മാഞ്ചുവട്ടില്‍ മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികളുടെ വായനശാല തുടങ്ങി. പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്കൂളിലാണ് സീഡ് ക്ലബ്ബ് അംഗങ്ങള്‍ ചേര്‍ന്ന് വായനശാല ഒരുക്കിയത്. ഇതിനായി ബെഞ്ചും മേശയും സജ്ജമാക്കിയിട്ടുണ്ട്. സീഡ്ക്ലബ്ബ് അംഗങ്ങള്‍ ഓരോ ദിവസവും ലൈബ്രേറിയന്റെ ചുമതല വഹിക്കും. മധുരം മലയാളത്തിന്റെ ഭാഗമായുള്ള മാതൃഭൂമി പത്രം, വിദ്യാഭ്യാസ മാസികകള്‍, കാര്‍ഷിക പരിസ്ഥിതി പ്രസിദ്ധീകരണങ്ങള്‍ എന്നിവ വായനശാലയിലുണ്ട്. പകല്‍ 10 മുതല്‍ 4 വരെയാണ് പ്രവര്‍ത്തന സമയം. ഒഴിവുസമയങ്ങളില്‍ പല വിദ്യാര്‍ത്ഥികളും വായനശാലാ സൗകര്യം പ്രയോജനപ്പെടുത്തുന്നു. മഴ പെയ്യുമ്പോള്‍ വായനശാലയുടെപ്രവര്‍ത്തനം താല്‍ക്കാലികമായി സ്കൂള്‍ വരാന്തയിലേക്ക് മാറ്റും.ഹെഡ്മിസ്ട്രസ് എം.സി. അംബികാകുമാരി, ജി. കൃഷ്ണകുമാര്‍, കെ. സുരേഷ്, ഡി. സജീവ്കുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.