മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയില് 'സീഡ്' പച്ചക്കറിവിത്ത് വിതരണം തുടങ്ങി

Posted By : pkdadmin On 29th November 2014



മണ്ണാര്‍ക്കാട്: കൃഷിവകുപ്പിന്റെ സഹകരണത്തോടെ 'മാതൃഭൂമി സീഡ്' മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലും പച്ചക്കറിവിത്ത് വിതരണം തുടങ്ങി. മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂളില്‍ വ്യാഴാഴ്ച വൈകീട്ട് നടന്ന വിദ്യാഭ്യാസജില്ലാതല പരിപാടിയുടെ ഉദ്ഘാടനം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ. കരീം നിര്‍വഹിച്ചു.
പരിസ്ഥിതിസംരക്ഷണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു കാര്‍ഷികസംസ്‌കാരം വിദ്യാര്‍ഥികളില്‍ ഉണ്ടായാലേ ആരോഗ്യമുള്ള ജനതയെന്ന ലക്ഷ്യം കൈവരിക്കാനാവൂയെന്ന് അദ്ദേഹം പറഞ്ഞു.പ്രധാനാധ്യാപകന്‍ കെ. മുഹമ്മദാലി അധ്യക്ഷനായി. കൃഷി ഓഫീസര്‍ മിനി ജോര്‍ജ് കൃഷിസംബന്ധമായ കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചു. സീഡ് എക്‌സിക്യുട്ടീവ് വി. വൈശാഖ്, സീഡ് കോഓര്‍ഡിനേറ്റര്‍ പി. രാഗേഷ്, ജി.എം.യു.പി. സ്‌കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ സൈമണ്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പച്ചക്കറിവിത്തുകളടങ്ങിയ പാക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു.