മാതൃഭൂമി -സീഡ് ക്ലബ്ബുകള്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കുന്നു

Posted By : ptaadmin On 28th November 2014


 കോന്നി: മാതൃഭൂമി സീഡ് ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ള ജില്ലയിലെ സ്‌കൂളുകള്‍ക്കുള്ള പച്ചക്കറി വിത്തുകളുടെ വിതരേണാദ്ഘാടനം വെള്ളിയാഴ്ച കോന്നിയിലും കുമ്പനാട്ടുമായി നടക്കും. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് വിത്തുകള്‍ നല്‍കുന്നത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്കുള്ള വിത്തുകളുടെ വിതരണം 28ന് 10 ന് കോന്നി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ സുജ പി.കുരുവിള ഉദ്ഘാടനം ചെയ്യും. മാതൃഭൂമി പത്തനംതിട്ട പ്രത്യേക ലേഖകന്‍ ടി.അജിത്കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഫെഡറല്‍ ബാങ്ക് കോന്നി ചീഫ് മാനേജര്‍ ജയകുമാര്‍, കോന്നി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോളി ഡാനിയേല്‍, പി.ടി.എ.പ്രസിഡന്റ് എന്‍.പി.ഗോപാലകൃഷ്ണന്‍, ഹെഡ്മിസ്ട്രസ്സ് ആര്‍.അജിത, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. ജയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിത്തു വിതരണത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രണ്ടിന് കുമ്പനാട് ഗവ.യു.പി.ബി.എസില്‍ നടക്കും. കോയിപ്പുറം കൃഷി ഓഫീസര്‍ ഐ.പ്രിയ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് അംഗം പി.എം.റോസ അദ്ധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റര്‍ വര്‍ഗ്ഗീസ് പി.പീറ്റര്‍, പി.ടി.എ. പ്രസിഡന്റ് കെ.അനീഷ്‌കുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജോളിമോള്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും.