നടുവട്ടം വൊക്കേഷണല്‍ ഹയര്‍ െസക്കന്‍ഡറി സ്‌കൂളിലെ ഔഷധ സസ്യത്തോട്ടത്തിന്റെ ഉദ്ഘാടന യോഗത്തില്‍ ചേതന സൊസൈറ്റി ഡയറക്ടര്‍ ഫാ.ബെന്നി നെടുമ്പുറത്ത് മുഖ്യപ്രഭാഷണം നടത്തുന്നു
നടുവട്ടം: വൊക്കേഷണല് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡും ഔഷധസസ്യ ബോര്‍ഡും കായംകുളം ചേതന ഇന്റഗ്രേറ്റഡ് സൊസൈറ്റിയും ചേര്‍ന്ന് ഔഷധ സസ്യത്തോട്ടം ആരംഭിച്ചു. വിവിധ തരത്തിലെ ഔഷധ സസ്യങ്ങളാണ് തോട്ടത്തിലുള്ളത്. ദശമൂലം, ദശപുഷ്പങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. സസ്യങ്ങളുടെ ശാസ്ത്രീയനാമവും അവയുടെ ഉപയോഗവും രേഖപ്പെടുത്തിയ ബോര്‍ഡും സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദിരാമ്മ ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം. എസ്. മോഹനന് അധ്യക്ഷത വഹിച്ചു. ചേതന സൊസൈറ്റി ഡയറക്ടര്‍ ഫാ.ബെന്നി നെടുന്പുറത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന ബി. രമേഷ് കുമാര്‍, ഹെഡ്മിസ്ട്രസ് സി. എസ്. ഗീതാകുമാരി, പ്രോഗ്രാം ഓഫീസര്‍ സാം, പി.ടി.എ. പ്രസിഡന്റ് ബി. രാജേഷ്, വി. ശ്രീകുമാര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ. സലില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ഇന്ദു ആര്‍. ചന്ദ്രന്‍ നന്ദി പറഞ്ഞു.