കോട്ടയം: കുടുംബകൃഷി വ്യാപനത്തിന് സീഡ് വിദ്യാര്‍ഥികളും

Posted By : ktmadmin On 27th November 2014


പെരുന്ന: കുട്ടികളില്‍ ജൈവകൃഷി പ്രോത്സാഹനവുമായി സീഡ് വിദ്യാര്‍ഥികള്‍.
ഇതിന്റെ ഭാഗമായി കുടുംബകൃഷി പ്രചാരണം നടത്തുന്നതിനുള്ള ശ്രമത്തിലാണ് വിദ്യാര്‍ഥികള്‍.
കുടുംബകൃഷി പ്രോത്സാഹനത്തിനായി പെരുന്ന എന്‍.എസ്.എസ്. ജി.എച്ച്.എസ്സിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ വീടുകള്‍തോറും വിതരണം ചെയ്യുകയാണ്. കൃഷിപരിസ്ഥിതിസ്‌നേഹം വളര്‍ത്തുമെന്നും സഹകരണമനോഭാവം ഉണ്ടാകണമെന്നും വിഷമുക്ത പച്ചക്കറികള്‍ ആരോഗ്യം നല്‍കുന്നുവെന്നും കുട്ടികളുടെ ലഘുലേഖ പറയുന്നു.
 പ്രഥമാധ്യാപിക എസ്.മീര ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.
ആര്‍.ഹരിശങ്കര്‍, ടി.എസ്.ജ്യോതി, ആര്‍.രാജ്കുമാര്‍, എന്‍.ശ്രീലത, ശ്രുതി കാര്‍ത്തിക തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.