തോപ്രാംകുടി: കിളിയാര്‍കണ്ടം ഹോളിഫാമിലി യു.പി. സ്‌കൂളിലെ സീഡ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറികൃഷിയുടെ വിളവെടുപ്പുതുടങ്ങി. ഹൈറേഞ്ചിലെ പ്രധാന പച്ചക്കറി ഇനങ്ങളായ പറയും പാവലും തക്കാളിയും മാത്രമല്ല, കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ് തുടങ്ങിയ പച്ചക്കറികളും സ്‌കൂള്‍വളപ്പില്‍ കൃഷിചെയ്ത് വിളവെടുക്കുന്നു.
ചേന, കപ്പ, വാഴ എന്നിവയും കുട്ടിക്കര്‍ഷകരുടെ പരിപാലനയില്‍ മെച്ചപ്പെട്ട വിളവുനല്‍കുന്നുണ്ട്. ജൈവപച്ചക്കറികൃഷി ഹോളിഫാമിലി സ്‌കൂളില്‍ മാത്രമല്ല ഇവിടത്തെ കുട്ടികളുടെ വീട്ടിലുമുണ്ട്. സ്‌കൂളില്‍നിന്ന് വിത്തുകളും തൈകളും കൊണ്ടുപോയി അടുക്കളത്തോട്ടം ഉണ്ടാക്കുന്നതുവഴി തോപ്രാംകുടി, കിളിയാര്‍കണ്ടം, മന്നാത്തറ ഗ്രാമങ്ങളിലെ വീടുകളില്‍ പച്ചക്കറികൃഷി വ്യാപകമാക്കാനും കഴിഞ്ഞു.
സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് പൗവത്തില്‍, ഹെഡ്മാസ്റ്റര്‍ സെബാസ്റ്റ്യന്‍ കെ.ജെ., സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജയിംസ് മ്ലാക്കുഴി, ഷിബു ഇമ്മാനുവേല്‍, സോമി മാത്യു എന്നിവര്‍ കുട്ടികള്‍ക്ക് പ്രോത്സാഹനവും മാര്‍ഗനിര്‍ദേശവും നല്‍കുന്നു.