വെള്ളാങ്ങല്ലൂര്‍: കൃഷിപാഠം ആസ്വദിച്ച് സീഡ് വിദ്യാര്‍ത്ഥികള്‍ പാടത്തിറങ്ങി ഞാറുനട്ടു. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് വിദ്യാര്‍ത്ഥികളാണ് വെള്ളാങ്ങല്ലൂര്‍ പുഞ്ചപ്പാടത്ത് ഞാറുനട്ടത്. വിദ്യാര്‍ത്ഥികള്‍ തന്നെ പാടം ഉഴുത് കൃഷിയോഗ്യമാക്കിയശേഷമാണ് ഞാറുനട്ടത്. 20 വര്‍ഷമായി പാടത്ത് കൃഷിചെയ്യുന്ന ഇളക്കുറിശ്ശി പ്രകാശനാണ് ഞാറുനടീലിന്റെ ഉദ്ഘാടനം നടത്തിയത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്, അംഗങ്ങളായ ഗോവിന്ദ്, അരുണ്‍, േജ്യാത്സന പത്മനാഭന്, മായ വി.എം., അകീഷ്മ, ശില്പ ശിവരാമന്, രേഖ, സ്നേഹ സജീവ് കുമാര്‍, ആദര്‍ശ്, അര്ജ്ജുന്, കെ. നന്ദ, വരുണ്‍ദാസ് എന്നിവര്‍ നേതൃത്വം നല്കി.