ചെത്തല്ലൂര്‍: മാതൃഭൂമി സീഡ് നടപ്പാക്കുന്ന മൈട്രീ ചലഞ്ചിന് മാണിക്കപ്പറമ്പ് ഗവ. ഹൈസ്‌കൂളില്‍ ബുധനാഴ്ച തുടക്കമായി.
തച്ചനാട്ടുകര ലെഗസി എ.യു.പി.സ്‌കൂള്‍ ഉയര്‍ത്തിയ വെല്ലുവിളി ഏറ്റെടുത്താണ് മാണിക്കപ്പറമ്പ് സ്‌കൂളിലും പദ്ധതി ആരംഭിച്ചത്. പരിപാടി തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് ടി. സരോജിനി വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.എം. മുഹമ്മദാലിതങ്ങള്‍ അധ്യക്ഷനായി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ വിനോദ് ചെത്തല്ലൂര്‍ പദ്ധതി വിശദീകരിച്ചു. നാട്ടുകല്‍ കൃഷിഭവന്‍, കരിങ്കല്ലത്താണി ഹോമിയോ ഡിസ്‌പെന്‍സറി, കരിങ്കല്ലത്താണി ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നീ സ്ഥാപനങ്ങളെയാണ് സ്‌കൂള്‍ ചലഞ്ച് ചെയ്തത്. പ്രധാനാധ്യാപകന്‍ കെ.കെ. വിനോദ്കുമാര്‍, മുജീബ് റഹ്മാന്‍ കെ.കെ., മോഹനകൃഷ്ണന്‍, വിഷ്ണു എന്നിവര്‍ക്കൊപ്പം സീഡ് അംഗങ്ങള്‍, പി.ടി.എ. പ്രവര്‍
ത്തകസമിതിയംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.