മട്ടന്നൂര്‍: മാനസിക, ശാരീരിക അവശതകളുമായി കഴിയുന്ന സമപ്രായക്കാര്‍ക്ക് സാന്ത്വനവുമായി സീഡംഗങ്ങളായ കൂട്ടുകാരെത്തി.
പഴശ്ശിയിലെ ചരിത്രഭൂമിയിലുള്ള നഗരസഭയുടെ പഴശ്ശിരാജാസ്മാരക ബഡ്സ് സ്കൂളിലെ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാനാണ് 40 അംഗങ്ങളും അധ്യാപകരും ഉള്‍പ്പെടുന്ന പഴശ്ശി വെസ്റ്റ് യു.പി. സ്കൂളിലെ സീഡ് പ്രവര്‍ത്തകരെത്തിയത്. വിദ്യാര്‍ഥികള്‍ 'സ്നേഹനിധി'യിലൂടെ സ്വരൂപിച്ച തുകയുപയോഗിച്ച് വാങ്ങിയ പഠനോപകരണങ്ങളും മധുരപലഹാരങ്ങളും പ്രഥമാധ്യാപിക എന്‍.പ്രസന്ന ബഡ്സ് സ്കൂള്‍ പ്രഥമാധ്യാപിക രജനിക്ക് കൈമാറി.
സീഡ് കോ ഓര്‍ഡിനേറ്റര്‍ ഒ.സി.മനോഹരന്, അധ്യാപകരായ കെ.വി.ചന്ദ്രി, ആശാലത പയ്യമ്പള്ളി, വിജയലക്ഷ്മി, രാമന്, സ്കൂള്‍ ലീഡര്‍ കെ.മുഹ്സിന എന്നിവര്‍ സംസാരിച്ചു.
കഥപറയലും പാട്ടും മറ്റു കലാപരിപാടികളുമായി അവര്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു.