കണ്ണൂര്‍: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി എടക്കാട് പെര്‍ഫെക്ട് ഇംഗ്ലീഷ് സ്‌കൂളില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി.
ചുരുങ്ങിയ കാലയളവില്‍ നല്ലയിനം വെണ്ട, പയര്‍ എന്നിവ ലഭിച്ചു. ഇവ കുട്ടികള്‍ക്ക് വിതരണം ചെയ്തു. വിളവെടുപ്പില്‍ മാനേജിങ് ഡയറക്ടര്‍ എ.ടി.അബ്ദുള്‍സലാം, പ്രഥമാധ്യാപിക പ്രിയ പ്രമോദ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.പി.സുനിത രാജേഷ്, ഗ്രീന്‍ഗ്രൂപ്പ് അംഗങ്ങളായ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.