മയ്യില്‍: മയ്യില്‍ ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്.എസ്. ആശ്വാസ്നന്മ ക്ലബ്ബ് അംഗങ്ങള്‍ സ്കൂളിലെ വിദ്യാര്‍ഥി സബിതകുമാരി ദാസിന് സാമ്പത്തികസഹായം നല്കി. ഉത്തര്‍പ്രദേശ് ഖരക്പുര് ജില്ലയിലെ രാം ബജന്ദാസിന്റെ മകളായ സബിത ഏഴുമാസമായി മണിപ്പാല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് രാംബജന്റെ കൂലിപ്പണി കൂടി ഇല്ലാതായതോടെ മകള്‍ സബിതയുടെ ചികിത്സച്ചെലവ് ആശ്വാസ്നന്മ ക്ലബ്ബ് ഏറ്റെടുക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ ഉഷാനന്ദിനി സാമ്പത്തികസഹായം വിതരണം ചെയ്തു. പ്രഥമാധ്യാപകന് സി.മനോഹരന് അധ്യക്ഷത വഹിച്ചു. സി.സി.വിനോദ് സംസാരിച്ചു. എം.കെ.ഹരിദാസന് സ്വാഗതവും കെ.സി.പദ്മനാഭന് നന്ദിയും പറഞ്ഞു.