കൊടക്കാട്: റോഡ്‌സുരക്ഷാ ബോധവത്കരണ ഭാഗമായി ദേശീയപാതയില്‍ കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ് വാഹനസര്‍വേ നടത്തി. വാഹനത്തിരക്ക് കൂടുതലുള്ള ദേശീയപാത നീലേശ്വരം പള്ളിക്കരയില്‍ രാവിലെ പത്തുമുതല്‍ പന്ത്രണ്ടുവരെയാണ് സര്‍വേ നടത്തിയത്. ഇരുപതോളം മേഖലകളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.
സീഡ് ക്ലബ് തയ്യാറാക്കിയ റോഡ്‌സുരക്ഷിതത്വ ബോധവത്കരണ ലഘുലേഖയും വിതരണം ചെയ്തു. സര്‍വേയുടെ ഭാഗമായി കിട്ടിയ വിവരങ്ങള്‍: സൈക്കിള്‍ യാത്രക്കാര്‍ 28, യാത്രാ ഓട്ടോറിക്ഷ 420, ചരക്ക് ഓട്ടോറിക്ഷ 40, പിക്കപ്പ്ജീപ്പ് 108, 407 ടെമ്പോ 110, എന്‍.പി.ലോറി 106, ടാങ്കര്‍ലോറി 30, ആബുലന്‍സ് 10, സ്വകാര്യ ബസ് 40, സര്‍ക്കാര്‍ബസ് 32 തുടങ്ങി രണ്ടുമണിക്കൂറിനുള്ളില്‍ കടന്നുപോയ വാഹനങ്ങളുടെ എണ്ണം 1908. ഗുരുതരമായ നിയമലംഘനങ്ങളുടെ അപകടം വിളിച്ചുവരുത്തുന്നതുമായ വിവരങ്ങളും കുട്ടികള്‍ കണ്ടെത്തി. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചവര്‍ 22, പുകവലിച്ച് വാഹനമോടിച്ചവര്‍ 3, സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തവര്‍ 90, ഇരുചക്രവാഹനങ്ങളില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്രചെയ്തവര്‍ 12 (മൂന്നും, നാലും പേര്‍) നിഷ്‌കര്‍ഷിച്ച യൂണിഫോം ധരിക്കാത്തവര്‍ 130, ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചവര്‍ 90. സീഡ് കോ ഓര്‍ഡിനേറ്റര്‍ ഒ.എം.അജിത്തും ടി.തുളസീധരനും സര്‍വേക്ക് നേതൃത്വം നല്‍കി.