കോട്ടയം: ജില്ലയിലെ മിക്ക സ്വകാര്യ ബസ്സുകളും നിയമങ്ങള്‍ ലംഘിച്ച് പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. കോട്ടയം-തിരുവഞ്ചൂര്‍-അയര്‍ക്കുന്നം റൂട്ടിലോടുന്ന മൂന്ന് സ്വകാര്യ ബസ്സുകള്‍ക്കും മുമ്പിലും പിമ്പിലും വാതിലുകളില്ല. രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളില്‍ വിദ്യാര്‍ഥികളുള്‍െപ്പടെയുള്ളവര്‍ യാത്ര ചെയ്യുമ്പോള്‍ വാതിലുകളില്ലെങ്കില്‍ റോഡിലേക്ക് തെറിച്ചുവീഴാനുള്ള സാധ്യത ഏറെയാണ്. തിരക്ക് കൂടുമ്പോള്‍ വിദ്യാര്‍ഥികളുടെ സ്ഥാനം ഫുട്‌ബോര്‍ഡിലാണ്. അമിതവേഗത്തില്‍ ബസ്സുകള്‍ കുഴികള്‍നിറഞ്ഞ റോഡിലൂടെ പായുമ്പോള്‍ അപകടസാധ്യത പിന്നെയും കൂടുന്നു.
റോഡപകടങ്ങള്‍ കൂടുമ്പോഴും വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗവും ഉണ്ട്. സ്വകാര്യ ബസ് ജീവനക്കാരുടെ മോശമായ പെരുമാറ്റവും പതിവാണ്. നിയമങ്ങള്‍ പാലിക്കാന്‍ ഉത്തരവിടുന്ന അധികൃതര്‍, നഗരത്തിലൂടെ നിയമംലംഘിേച്ചാടുന്ന സ്വകാര്യബസ്സുകള്‍ക്കെതിരെയും നടപടി സ്വീകരിക്കണം.
പൂജ പുഷ്‌കരന്‍,
പത്താംതരം,
സീഡ് റിപ്പോര്‍ട്ടര്‍,
ഇന്‍ഫന്റ് ജീസസ് ബഥനി
കോണ്‍വെന്റ് ജി.എച്ച്.എസ്,
മണര്‍കാട്, കോട്ടയം.