അലനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൈ ട്രീ ചലഞ്ചിന് തുടക്കമായി

Posted By : pkdadmin On 20th November 2014


 അലനല്ലൂര്‍: പ്രകൃതിസംരക്ഷണവും സമൂഹനന്മയും വിദ്യാര്‍ഥികളിലൂടെ എന്ന സന്ദേശം മുന്‍നിര്‍ത്തി മാതൃഭൂമി സീഡ് ആരംഭിച്ച 'മൈ ട്രീ ചലഞ്ച്' പദ്ധതിക്ക് അലനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. പയ്യനെടം എ.യു.പി. സ്‌കൂള്‍ ഉയര്‍ത്തിയ വെല്ലുവിളി ഏറ്റെടുത്താണ് അലനല്ലൂര്‍ പദ്ധതി ആരംഭിച്ചത്. ഹെഡ്മാസ്റ്റര്‍ സി. ഉണ്ണ്യാപ്പു വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സീഡ് റിപ്പോര്‍ട്ടര്‍ വി. വൈഷ്ണവി സ്‌കൂള്‍ വളപ്പില്‍ ഞാവല്‍ മരത്തൈ നട്ട് മണ്ണാര്‍ക്കാട് ഗവ. യു.പി. സ്‌കൂളിനെയും സീഡ് പോലീസ് പ്രതിനിധി കെ. നസ്‌റിന്‍ ആര്യവേപ്പ് തൈ നട്ട് കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെയും സീഡ് ക്ലൂബ്ബ് അംഗം ടി.കെ. റിഫ ആല്‍മരത്തൈ നട്ടുകൊണ്ട് മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെയും വെല്ലുവിളിച്ചു.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം. റസിയ ബീഗം പദ്ധതി വിശദീകരണം നടത്തി. അധ്യാപകരായ ഫിറോസ് കീടത്ത്, യഹിയ ഹാറൂണ്‍, വി. ഉഷാദേവി എന്നിവര്‍ പ്രസംഗിച്ചു.