നെന്മാറ: വല്ലങ്ങി വി.ആര്.സി.എം. യു.പി. സ്കൂളില്‍ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 'മൈ ട്രീ ചാലഞ്ച്' ഏറ്റെടുത്തു.
സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ സ്കൂളിലെ സീനിയര്‍ അധ്യാപകരായ എസ്. ലൈല, എന്‍. അംബിക എന്നിവര്‍ സ്കൂള്‍ വളപ്പില്‍ തൈ നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു.
നെന്മാറ കൃഷിഭവനില്‍നിന്ന് ശേഖരിച്ച കറിവേപ്പില, മുരിങ്ങ എന്നീ തൈകള്‍ എം.പി. മധുസൂദനന്, കെ. ചന്ദ്രന്, നീത മോഹന്‍ദാസ് എന്നിവര്‍ സ്കൂളിലെ ആയിരത്തിലധികം വരുന്ന വിദ്യാര്‍ഥികള്‍ക്ക് വിതരണം നടത്തി.
സീഡ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ കെ. ശിവപ്രസാദ്, അധ്യാപകരായ സി. ഹരിദാസ്, എ.കെ. സുരേഷ്, എം. വിവേഷ്, പി. സുബ്ബുലക്ഷ്മി, യു. നിഷാദ്, എസ്. കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്കി.