പാലക്കാട്: മൈ ട്രീ ചലഞ്ച് ആവേശത്തില്‍ ഹേമാംബിക നഗര്‍ കേന്ദ്രീയവിദ്യാലയത്തിലെ വിദ്യാര്‍ഥികളും.
ഹേമാംബിക നഗര്‍ കേന്ദ്രീയവിദ്യാലയത്തില്‍ ഇക്കോക്ലാസിന്റെ ആഭിമുഖ്യത്തില്‍ 'സീഡ്' പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്. ഷാഫി പറമ്പില്‍ എം.എല്‍.എ. മാവിന്‍തൈ നട്ട് ഉദ്ഘാടനം ചെയ്തു.
പ്രകൃതിസംരക്ഷണസന്ദേശവുമായി വരോട് സ്‌കൂള്‍ ഉയര്‍ത്തിയ മൈ ട്രീ ചലഞ്ച് ഹേമാംബിക നഗര്‍ കേന്ദ്രീയവിദ്യാലയവും ഏറ്റെടുത്തു.
ആഗോളതാപനത്തിന് മരമാണ് മറുപടിയെന്ന സന്ദേശമുണര്‍ത്തി ഫലവൃക്ഷങ്ങളാണ് സ്‌കൂളിലെ സീഡ് കൂട്ടുകാര്‍ നട്ടത്. സീഡ് റിപ്പോര്‍ട്ടറായ അനഘ എന്‍. പേര നട്ട് എം.ഇ.എസ്. ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിനെയും സീഡ് പോലീസ് പ്രതിനിധി ആഷിത് അഹമ്മദ് ചാമ്പത്തെ നട്ട് ബാപ്പുജി സീനിയര്‍ സ്‌കൂള്‍ പറളിയെയും വെല്ലുവിളിച്ചു. കല്പന മേനോന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ.യ്ക്ക് മാവിന്‍തൈ കൈമാറി മൈ ട്രീ ചലഞ്ചിനെ പിന്തുണച്ചു.
കഴിഞ്ഞ തവണ സീഡിന്റെ പ്രോത്സാഹനസമ്മാനം നേടിയതാണ് ഹേമാംബിക കേന്ദ്രീയവിദ്യാലയം. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അണ്ണാമലൈ, കെ.എന്‍. കോമളം, പി.കെ. ശോഭന, പി. ജാനകി, ശ്രീകല നായര്‍, ഇ. ഭാനുമതി എന്നിവര്‍ പങ്കെടുത്തു.