ക്രസന്റ് പബ്ലിക് സ്‌കൂളില്‍ പച്ചക്കറി കൃഷി വിളവെടുപ്പ്

Posted By : tcradmin On 18th November 2014


ചാലക്കുടി: ക്രസന്റ് പബ്ലിക് സ്‌കൂളില്‍ മാതൃഭൂമിയുടെ സീഡ്പദ്ധതി പ്രകാരം നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പ്രിന്‍സിപ്പല്‍ ഫിലോമിന ജെയിംസ് ഉദ്ഘാടനം ചെയ്തു. ക്രസന്റ് എഡ്യക്കേഷണല്‍ സൊെസെറ്റി സെക്രട്ടറി കെ.കെ. മുഹമ്മദാലി പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു. പൂര്‍ണ്ണമായും ജൈവവളമുപയോഗിച്ചാണ് കൃഷി നടത്തിയത്. വിളവെടുപ്പു നടത്തിയ പച്ചക്കറി സ്‌കൂള്‍ കാന്റീനിലേക്ക് നല്‍കി.