ബ്ലോക്ക് പഞ്ചായത്തും കൃഷിഭവനും സീഡും കൈകോര്‍ത്തു കൃഷിക്കൂട്ടം പദ്ധതിക്ക് ആവേശകരമായ തുടക്കം

Posted By : klmadmin On 15th November 2014


 

 
 
പൂവറ്റൂര്‍ ഡി.വി.എന്‍.എസ്.എസ്. സ്‌കൂളിലെ കൃഷിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഗോപിനാഥ് നിര്‍വഹിക്കുന്നു
പുത്തൂര്‍: പൂവറ്റൂര്‍ ഡി.വി.എന്‍.എസ്.എസ്.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് യൂണിറ്റും വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തും കുളക്കട കൃഷിഭവനും ചേര്‍ന്ന് നടപ്പാക്കുന്ന കൃഷിക്കൂട്ടം പദ്ധതിക്ക് പൂവറ്റൂര്‍ ഡി.വി.എന്‍.എസ്.എസ്.എച്ച്.എസ്.എസ്സില്‍ തുടക്കമായി. കഴിഞ്ഞദിവസം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഗോപിനാഥ് പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വച്ച് ഇതിലേക്കാവശ്യമായ ഗ്രോ ബാഗുകള്‍, പച്ചക്കറിവിത്തുകള്‍ എന്നിവയുടെ വിതരണവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍.രാജേഷ്, ഗ്രമപ്പഞ്ചായത്ത് അംഗം പൂവറ്റൂര്‍ സുരേന്ദ്രന്‍, സ്‌കൂള്‍ മാനേജര്‍ ബാലകൃഷ്ണപിള്ള, കൃഷി ഓഫീസര്‍ പുഷ്പ ജോസഫ്, ബിന്ദു, ശ്രീലത, പി.ടി.എ. പ്രസിഡന്റ് ആര്‍.ജയകുമാര്‍, വൈസ് പ്രസിഡന്റ് രാധാകൃഷ്ണപിള്ള, പ്രഥമാധ്യാപിക അനിതാകുമാരി, പ്രിന്‍സിപ്പല്‍ രാജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.