സിനിമയ്ക്ക് ഇംഗ്ലീഷ് പേര് നല്‍കുന്നതിനെതിരെ വിദ്യാര്‍ഥികള്‍

Posted By : klmadmin On 30th July 2013


 കാട്ടാരക്കര: മലയാള സിനിമയുടെ ആംഗലേയവത്കരണത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. മലയാള സിനിമകള്‍ക്ക് ഇംഗ്ലീഷ് പേര് നല്‍കുന്നത് തടയാന്‍ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഇംഗ്ലീഷ് പേര് നല്‍കുന്ന സിനിമകള്‍ക്ക് അധിക നികുതി ഈടാക്കണമെന്നും സ്‌കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.