മീന്‌പൊതിയാന് ഇല; മുള്ളേരിയയിലെ മീന്വില്പനക്കാര്ക്ക് സ്‌നേഹപാഠവുമായി കുട്ടികള്

Posted By : ksdadmin On 15th November 2014


 

 
 
മുള്ളേരിയ: കൂടുതല് പ്ലാസ്റ്റിക് കവര് നല്കുന്നത് മീന്വില്പനക്കാര് എന്ന് മനസ്സിലാക്കിയതോടെ പ്ലാസ്റ്റിക്കിനുപകരം പഴമയിലേക്ക് തിരിച്ചുപോകാന് കുട്ടികളുടെ സ്‌നേഹനിര്‌ദേശം. കാറഡുക്ക പഞ്ചായത്ത് പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുള്ളേരിയ സ്‌കൂള് സീഡ് അംഗങ്ങള് പ്ലാസ്റ്റിക് കവര് കൂടുതല് വില്പന നടത്തുന്നവരെ കെണ്ടത്തിയത്. 
പച്ചക്കറിമീന് വാങ്ങുന്നവരാണ് കൂടുതല് പ്ലാസ്റ്റിക് കവര് ഉപയോഗിക്കുന്നത് എന്നറിഞ്ഞതോടെ കുട്ടികള് ബോധവത്കരണസന്ദേശവുമായി ടൗണിലെ കച്ചവടക്കാരെ സമീപിച്ചു. സഹായത്തിന് കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സുജാത ആര്.തന്ത്രി, വൈസ് പ്രസിഡന്റ് എം.ജനനി, വികസന സ്ഥിരംസമിതി അധ്യക്ഷന് കെ.വി.രാജേഷ്, ഹെല്ത്ത് ഇന്‌സ്‌പെക്ടര് സുരേഷ്‌കുമാര്, പഞ്ചായത്ത് സെക്രട്ടറി ഗോപാലന് എന്നിവരുമുണ്ടായിരുന്നു. ടൗണിലെ പച്ചക്കറിക്കടക്കാരെ തുണിസഞ്ചി ഉപയോഗിക്കാനും മീന്കച്ചവടക്കാരെ തേക്കിന്റെ ഇല ഉപയോഗിക്കാനുമാണ് നിര്‌ദേശം നല്കിയത്. പഴയകാല മീന്കച്ചവടക്കാരായ അബ്ദുള്ള, മുഹമ്മദ്, ഇബ്രാഹിം, അബൂബക്കര്, അബ്ദുള്ള മുള്ളേരിയ എന്നിവര് സീഡ് അംഗങ്ങളുടെ നിര്‌ദേശം സന്തോഷപൂര്വം സ്വീകരിച്ചു. 
പണ്ട് മീന്‍ തലച്ചുമടായി കൊണ്ടുവന്ന് ഇലയില് പൊതിഞ്ഞുനല്കിയ കാലം കുട്ടികളോട് പറഞ്ഞു. മീന് വാങ്ങാന് വരുന്നവര് സഞ്ചിയുമായി വരികയാണെങ്കില് ഇലയില്ത്തന്നെ ഇനി മീന് പൊതിഞ്ഞുനല്കുമെന്ന് കുട്ടികള്ക്ക് ഉറപ്പുകൊടുത്തു. ഇലയില് പൊതിഞ്ഞുള്ള ആദ്യവില്പന സീഡ്എന്.എസ്.എസ്. കോ ഓര്ഡിനേറ്റര് ഷാഹുല് ഹമീദ് സ്വീകരിച്ചു.