നെന്മാറ: വല്ലങ്ങി വി.ആര്.സി.എം.യു.പി. സ്കൂള്‍ സീഡ് ക്ലബ്ബ് കൊല്ലങ്കോട് ഉപജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളെയും വെല്ലുവിളിച്ച് മൈ ട്രീ ചലഞ്ച് ഏറ്റെടുത്തു. മനുഷ്യന്റെ നിലനില്പിന് പ്രകൃതിതന്നെ ആശ്രയമെന്ന ആശയമുള്‍ക്കൊണ്ട് സീനിയര്‍ അധ്യാപിക എസ്. ലൈല സ്കൂള്‍വളപ്പില്‍ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനംചെയ്തു.
എന്‍. അംബിക അധ്യക്ഷതവഹിച്ചു. കൃഷിഭവനില്‍നിന്ന് ശേഖരിച്ച കറിവേപ്പ്, മുരിങ്ങ തൈകള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണംചെയ്തു.
എം.പി. മധുസൂദനന്, കെ. ചന്ദ്രിക, നീത മോഹന്‍ദാസ്, കെ. ശിവപ്രസാദ്, സി. ഹരിദാസ്, എ.കെ. സുരേഷ്, എം. വിവേഷ്, പി. സുബ്ബുലക്ഷ്മി, യു. നിഷാദ്, എസ്. കൃഷ്ണദാസ് എന്നിവര്‍ സംബന്ധിച്ചു.