സീഡിന്റെ നേതൃത്വത്തില്‍ ലക്ഷ്മിതരു ഹരിത ഭാരതം ക്യാമ്പെയിന് തുടക്കമായി

Posted By : tcradmin On 14th November 2014


ഇരിങ്ങാലക്കുട: ആര്‍ട്ട് ഓഫ് ലീവിങ്ങിന്റെ വളണ്ടിയര്‍ ഫോര്‍ എ ബെറ്റര്‍ ഇന്ത്യയും, മാതൃഭൂമി സീഡും സംയുക്തമായി നടത്തുന്ന ലക്ഷ്മിതരു ഹരിതഭാരതം ക്യാമ്പെയിന് തുടക്കമായി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്മി തരു വൃക്ഷം നല്‍കി ഇതിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്യാന്‍സര്‍ അടക്കം 16ഓളം രോഗങ്ങള്‍ ഭേദമാക്കാന്‍ കഴിവുണ്ടെന്ന് കരുതുന്ന ലക്ഷ്മിതരു വ്യക്ഷം സീഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 300ഓളം സ്‌കൂളുകളില്‍ എത്തിക്കുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ്ങ് ഓര്‍ഗനൈസിങ്ങ് ജില്ലാ സെക്രട്ടറി സന്തോഷ് വി.വി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്മിതരു വൃക്ഷം നല്‍കുന്നതോടൊപ്പം അവയെ പരിപാലിക്കുന്നതിനെ കുറിച്ചും, അവയുടെ ഗുണങ്ങളെ കുറിച്ചും കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുകയും ചെയ്യും. ഹരിതഭാരതം ക്യാമ്പെയിന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ നീനു രത്തിലും ചടങ്ങില്‍ സംബന്ധിച്ചു.