ഇത് ഒരു ന്യൂജന്‍ പച്ചക്കറിക്കൃഷി മാതൃക

Posted By : mlpadmin On 14th November 2014


 വളാഞ്ചേരി: വീട്ടിലേക്കാവശ്യമായ പച്ചക്കറി സ്വന്തമായി കൃഷിചെയ്ത് പ്ലസ്ടു വിദ്യാര്‍ഥിയുടെ മാതൃക. ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് സല്‍മാനാണ് കൃഷിയിലൂടെ പുതുതലമുറയ്ക്ക് മാതൃകയാകുന്നത്. രാസവളങ്ങള്‍ ഒന്നുംതന്നെ ഉപയോഗിക്കാതെ പൂര്‍ണമായും ജൈവരീതിയിലാണ് കൃഷിചെയ്യുന്നത്. സ്‌കൂള്‍ അവധിദിവസങ്ങളിലും ഒഴിവു സമയങ്ങളിലുമാണ് കൃഷിക്കുവേണ്ടി െചലവഴിക്കുന്നത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ എട്ട് മത്തന്‍, ആറ് കി.ഗ്രാം പയര്‍, 16 കി.ഗ്രാം വെണ്ട, എട്ട് കി.ഗ്രാം വഴുതന, മുളക്, കുമ്പളം, ചീര മുതലായ പച്ചക്കറികള്‍ വിളവെടുത്തു. ചേന, ചേമ്പ്, ചക്കരക്കിഴങ്ങ്, മഞ്ഞള്‍, ഇഞ്ചി മുതലായ കിഴങ്ങുവര്‍ഗങ്ങളും കൃഷിചെയ്തിട്ടുണ്ട്. മാതൃഭൂമി സീഡ് പദ്ധതിയുടെ സ്‌കൂളിലെ സ്റ്റുഡന്റ്സ് കണ്‍വീനറും സീഡ് റിപ്പോര്‍ട്ടറുമാണ് സല്‍മാന്‍.