എടപ്പാള്‍: മാതൃഭൂമി സീഡ് പദ്ധതിയില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട വിദ്യാര്‍ഥികള്‍ നെല്‍കൃഷിയുടെ നടീല്‍ ഉത്സവമാക്കിമാറ്റി. ഉഴുതുമറിച്ച കണ്ടത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ആദ്യഞാര്‍ നട്ടതോടെ ഞാറ്റുപാട്ടിന്റെ ഈരടിയുമായി സീഡ് ക്ലബ്ബംഗങ്ങള്‍ ഒത്തുചേര്‍ന്നു.
പൂക്കരത്തറ ദാറുല്‍ഹിദായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരാണ് പരിസരത്തെ കര്‍ഷകനായ ലത്തീഫിന്റെ പക്കല്‍നിന്ന് പാട്ടത്തിനെടുത്ത നാലേക്കര്‍ വയലില്‍ നെല്ലുവിളയിക്കാനായി രംഗത്തെത്തിയത്.
പിടിഎ കമ്മിററിയും എടപ്പാള്‍ കൃഷിഭവനുമെല്ലാം കുട്ടികള്‍ക്ക് സഹായവും ഉപദേശവുമായി രംഗത്തെത്തി. സീഡ് കോഓഡിനേററര്‍ എം.ജി. അശോകന്‍മാഷും കുട്ടികളും ജ്യോതിവിത്ത് എത്തിച്ച് പാവി ഞാറാക്കിമാററി. അവ പറിച്ചു ഞാര്‍മുടികളാക്കിവെച്ചാണ് നടീല്‍ ഉത്സവം ഒരുക്കിയത്.
സീഡ് കോഓര്‍ഡിനേററര്‍ എം.ജി. അശോകന്‍, പ്രിന്‍സിപ്പല്‍ എച്ച്്.എം. സഹദുള്ള, പ്രഥമാധ്യാപകന്‍ വി. ഹമീദ്, കൃഷി ഓഫീസര്‍ വിജേഷ്, പി. സരസ്വതി, പി.ടി.എ പ്രസിഡന്റ് കെ.കെ. കമ്മുണ്ണി, ഗ്രാമപ്പഞ്ചായത്ത്് വൈസ് പ്രസിഡന്റ് വി.കെ.എം. ഷാഫി, മെമ്പര്‍മാരായ ഗീത ജയപ്രകാശ്, എം.കെ. ഭവാനിയമ്മ, ഇ. ശിവകുമാര്‍, ബഷീര്‍ അയിലക്കാട്, സുരേന്ദ്രന്‍, യു. അബ്ദുള്‍ഗഫൂര്‍, സീഡ് ക്ലബ്ബംഗങ്ങളായ അര്‍ജുന്‍, വിഷ്ണു, ഹര്‍ഷ, ഐശ്വര്യ മേനോന്‍, ജാബിര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടീല്‍ ഉത്സവം.