കൊല്ലം: കൊല്ലം ഉമയനല്ലൂര്‍ പത്മവിലാസം യു.പി.സ്‌കൂളില്‍ സീഡ് സെമിനാര്‍ നടത്തി. പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരങ്ങളെക്കുറിച്ചും മാതൃഭൂമി റിസര്‍ച്ച് മാനേജര്‍ ജയപ്രകാശ്, സീഡ് കൊല്ലം വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. പ്രകാശ്, സീഡ് എക്‌സിക്യൂട്ടീവ് ഷഫീക്ക് എന്നിവര്‍ ക്ലാസ്സെടുത്തു. കുട്ടികള്‍ പരിസ്ഥിതിയെക്കുറിച്ച് മനസിലാക്കേണ്ടതിന്റെയും പരിസ്ഥിതിനാശത്തിനെതിരെ പ്രതികരിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ സാജന്‍ സംസാരിച്ചു. സ്‌കൂളില്‍ കൊതുകു നശീകരണത്തിനായി മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന്റെ ഉദ്ഘാടനം ജയപ്രകാശ് നിര്‍വഹിച്ചു.
പ്രധാനാധ്യാപകന്‍ ദിലീപ്കുമാര്‍, മറ്റധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.