കുട്ടിജന സമ്പര്ക്കപരിപാടി തുണയായി; വൈശാഖിന്റെ വീട്ടില് വൈദ്യുതിയെത്തി

Posted By : Seed SPOC, Alappuzha On 14th November 2014


ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ അഞ്ചാംക്ലാസ് വിദ്യാര്ഥി, ചുനക്കര തെക്ക് മൈനവിളയില് വൈശാഖിന് 'കുട്ടിജന സമ്പര്ക്ക പരിപാടി' തുണയായി. വൈശാഖിന് ഇനി വൈദ്യുതിവെട്ടത്തില് പഠിക്കാം. സ്‌കൂളിലെ  'മാതൃഭൂമി' സീഡ് ക്ലബ് കഴിഞ്ഞമാസം നടത്തിയ കുട്ടിജന സമ്പര്ക്കപരിപാടിയിലാണ് വൈശാഖ് വൈദ്യുതി കണക്ഷന് അപേക്ഷ നല്കിയത്. പരിപാടിയില് പങ്കെടുത്ത ചാരുംമൂട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്ജിനീയര് കെ.ആര്. രാജേഷ് സൗജന്യമായി വൈദ്യുതി കണക്ഷന് നല്കാന് സത്വര നടപടി സ്വീകരിക്കുകയായിരുന്നു. 
വൈദ്യുതി കണക്ഷന്റെ സ്വിച്ച് ഓണ് കര്മം ചുനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്  ബി. ബിനു നിര്വഹിച്ചു. വൈശാഖിന്റെ വീടിന്റെ അവസ്ഥ കണ്ട പ്രസിഡന്റ് ഐ.എ.വൈ.പദ്ധതിയില് വീടുപണിക്കായി രണ്ടുലക്ഷംരൂപ അനുവദിക്കാമെന്ന് അറിയിച്ചു. പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്, കെ.എസ്.ഇ.ബി. എ.എക്‌സ്.ഇ. കെ.ആര്. രാജേഷ്, സീഡ് കോഓര്ഡിനേറ്റര് എല്. സുഗതന്, ഗ്രാമപ്പഞ്ചായത്തംഗം റജീന ലത്തീഫ്, അജിത്കുമാര്പിള്ള, സി.എസ്. ഹരികൃഷ്ണന്, പി.കെ. വാസു, സജി, സുരേന്ദ്രന്, അശ്വന്ത്, എന്നിവര് പങ്കെടുത്തു.