വള്ളംകുളം: നെല്‍വയലും നെല്‍കൃഷിയും അന്യമാകുന്ന നാട്ടില്‍ പഠനത്തിന്റെ തിരക്കിനൊപ്പം ചെയ്ത കരനെല്‍കൃഷിയുടെ വിളവെടുപ്പ് വള്ളംകുളം ഗവ. യു.പി. സ്കൂളില്‍ നടന്നു. സ്കൂളിന് മുന്നിലുള്ള 5 സെന്റ് സ്ഥലത്താണ് നെല്‍കൃഷിയുടെ മഹത്ത്വം കുട്ടികള്‍ക്ക് മനസ്സിലാക്കി ക്കൊടുക്കുന്നതിനായി സ്കൂളില്‍ മാതൃഭൂമി സീഡ് ക്ളബ്ബിന്റെ നേതൃത്വത്തില്‍ കരനെല്‍കൃഷി ആരംഭിച്ചത്. സ്കൂളില്‍ കരനെല്‍കൃഷിക്കായി സ്ഥലം ഒരുക്കിയതും വിത്തെറിഞ്ഞതും കള പറിച്ചതുമെല്ലാം കുട്ടികള്‍തന്നെ.
ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എന്‍. രാജീവ് കറ്റകൊയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് സണ്ണി വര്‍ഗീസ്, തടിയൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തിലെ ഡോ. റിന്‍സി ടി. എബ്രഹാം, മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ റോണിജോണ്, റാഫി, ഹെഡ്മാസ്റ്റര് സി.പി. വിജയാനന്ദന്, സീഡ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ അന്നമ്മ, ടി. ബേബി, സിന്ധു എലിസബത്ത് തോമസ് എന്നിവര്‍ പങ്കെടുത്തു.