മുള്ളേരിയ: പ്ലാസ്റ്റിക്രഹിത കാറഡുക്ക പഞ്ചായത്തിന്റെ ഭാഗമായി മുള്ളേരിയ ടൗണ്‍ ശുചീകരിച്ചു. പ്രാഥമികാരോഗ്യകേന്ദ്രത്തിനുസമീപത്തുനിന്ന് തുടങ്ങിയ വൃത്തിയാക്കല്‍ കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സുജാത ആര്‍.തന്ത്രി ഉദ്ഘാടനം ചെയ്തു. സീഡ്എന്‍.എസ്.എസ്. കുട്ടികള്‍, പഞ്ചായത്തംഗങ്ങളും ജീവനക്കാരും, കുടുംബശ്രീ, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.
വൈകുന്നേരം ബദിയഡുക്ക റോഡില്‍നിന്നാരംഭിച്ച വിളംബരഘോഷയാത്ര മുള്ളേരിയ ടൗണ്‍ ചുറ്റി ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് സമാപിച്ചു. മൃഗാസ്പത്രിക്കുസമീപം നടന്ന ബോധവത്കരണ പൊതുയോഗം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുജാത ആര്‍.തന്ത്രി, വൈസ് പ്രസിഡന്റ് എം.ജനനി, കെ.വി.രാജേഷ്, എം.രത്‌നാകരന്‍, ബിന്ദു, സുമതി, കുസുമ ടീച്ചര്‍, ലത, മുള്ളേരിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.നാരായണന്‍, വാരിജാക്ഷന്‍, ചന്ദ്രശേഖരന്‍, പഞ്ചായത്ത് സെക്രട്ടറി ഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്‌കുമാര്‍, ഷാഹുല്‍ ഹമീദ്, ഗണേശ്വത്സ എന്നിവര്‍ സംസാരിച്ചു. പ്ലാസ്റ്റിക്രഹിത പഞ്ചായത്തായി നവംബര്‍ ഒന്നിന് പ്രഖ്യാപനം നടന്നു. 15നുമുമ്പായി പ്ലാസ്റ്റിക് സഞ്ചികളുടെ വിതരണം പഞ്ചായത്തില്‍ നിര്‍ത്തും. ഡിസംബര്‍ 31നുമുമ്പായി പൂര്‍ണമായും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടത്തുന്നത്