കൊല്ലം: തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് സ്കൂളില്‍ ജില്ലാ കൃഷിവകുപ്പ് മാതൃഭൂമി 'സീഡ്' പദ്ധതി വഴി കുട്ടികള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഹേമലത ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കുവേണ്ടി ഈ കുട്ടിക്കാലം മുതല്‍ പരിശ്രമിക്കേണ്ടതാണെന്നും ഇപ്പോള്‍ നമ്മള് ഉപയോഗിക്കുന്ന കീടനാശിനി നിറഞ്ഞ പച്ചക്കറികളില്‍നിന്ന് രക്ഷനേടാന്‍വേണ്ടി വീടിന്റെ പരിസരങ്ങളില്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാന്‍ ഈ പദ്ധതിവഴി ശ്രമിക്കണമെന്നും ഹേമലത പറഞ്ഞു. ബോധവത്ക്കരണ ക്ലാസ് അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ സരസ്വതിയമ്മ നയിച്ചു. അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ രാധാകൃഷ്ണന് പങ്കെടുത്തു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സില്‍വി ആന്റണി അധ്യക്ഷനായിരുന്നു. ഷിബു ജര്‍മ്മന്‍ സ്വാഗതവും എല്‍മ ജോണ്‍ നന്ദിയും പറഞ്ഞു.