പ്രകൃതിയെ തൊട്ടറിഞ്ഞ് ഉമ്മന്നൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍

Posted By : klmadmin On 12th November 2014


 

 
 
പ്രകൃതിപഠനക്യാമ്പില്‍ പങ്കെടുത്ത ഉമ്മന്നൂര്‍ സെന്റ് ജോണ്‍സ് വൊക്കേഷണല്‍ 
ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും
ഉമ്മന്നൂര്‍: വിജ്ഞാനവും  വിനോദവും സാഹസികതയും ഒത്തുചേര്‍ന്ന പ്രകൃതിപഠന ക്യാമ്പ് വിദ്യാര്‍ഥികള്‍ക്ക് ആവേശമായി.
ഉമ്മന്നൂര്‍ സെന്റ് ജോണ്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബിന്റെയും എന്‍.എസ്.എസ്സിന്റെയും നേതൃത്വത്തിലായിരുന്നു ക്യാമ്പ്. തെന്മല ഇക്കോ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ രണ്ടുദിവസങ്ങളിലായി നടത്തിയ ക്യാമ്പില്‍ പ്രകൃതിസംരക്ഷണ സെമിനാര്‍, സ്ലൈഡ് ഷോ, ട്രക്കിങ്, ചര്‍ച്ചാ ക്ലാസുകള്‍ തുടങ്ങിയവ നടത്തി. കൂടാതെ നക്ഷത്രവനം, ചിത്രശലഭ പാര്‍ക്ക്, ലെഷര്‍ സോണ്‍, അഡ്വഞ്ചര്‍ സോണ്‍, തെന്മല ഡാം, ഡീര്‍ പാര്‍ക്ക് തുടങ്ങിയവ സന്ദര്‍ശിച്ച് വിവിധയിനം വൃക്ഷലതാദികളെയും വന്യജീവികളെയും കുറിച്ച് പഠനം നടത്തി.സീഡ് ടീച്ചര്‍ കോഓഡിനേറ്റര്‍ ഫാദര്‍ സ്‌പെന്‍സര്‍ കോശി, ബിനു ജോണ്‍, ബൈജു സി., മഞ്ജു ടി.ആര്‍., ദീപ എസ്. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.