ചെത്തല്ലൂര്‍: ചെത്തല്ലൂര്‍ എന്‍.എന്‍.എന്‍.എം.യു.പി. സ്കൂളില്‍ 'മൈ ട്രീ ചലഞ്ച്' പദ്ധതിക്ക് തുടക്കമായി.
തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂള്‍ ഉയര്‍ത്തിയ വെല്ലുവിളി വിദ്യാലയമുറ്റത്ത് വൃക്ഷത്തൈ നട്ടാണ് സീഡ് ക്ലൂബ്ബ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.
പ്രധാനാധ്യാപകന് പി. ഉണ്ണിക്കൃഷ്ണന് ഉദ്ഘാടനംചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എ.എം. ശുഭ അധ്യക്ഷയായി.
ചെത്തല്ലൂര്‍ വില്ലേജോഫീസ്, ആയുര്‍വേദാസ്പത്രി, ആരോഗ്യ ഉപകേന്ദ്രം എന്നീ സ്ഥാപനങ്ങളെയാണ് ചലഞ്ച് ചെയ്തത്. ഗീത, വാസുദേവന്‍നമ്പൂതിരി, ജയശ്രീ, രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വംനല്കി.