ആനക്കര: കുമരനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ്, എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ സ്നേഹാലയത്തിലെ അന്തേവാസികള്‍ക്ക് ഉപഹാരങ്ങളും വസ്ത്രങ്ങളും മധുരപലഹാരങ്ങളും നല്കി. കോലോത്തുപറമ്പില്‍ മനോനില തെറ്റിയ നിരാശ്രയര്ക്കായി പ്രവര്‍ത്തിക്കുന്ന സ്നേഹാലയത്തിനാണ് കുമരനെല്ലൂരിലെ കുട്ടികള്‍ സ്നേഹംകൊണ്ട് തുണയായത്.
രാവിലെതന്നെ അമ്പതോളം കുട്ടികള്‍ സ്നേഹാലയത്തിലെത്തി. അന്തേവാസികളെ മുറിക്ക് പുറത്തേക്ക് കൂട്ടിക്കൊണ്ടുവന്ന കുട്ടികള്‍ അവര്‍ക്കായി പരിപാടികള്‍ അവതരിപ്പിച്ചു. കെ. നാരായണന്, ജുമൈന, ദിനേശന് എന്നിവര്‍ നേതൃത്വം നല്കി.