അലനല്ലൂര്‍: 'പ്രകൃതിസംരക്ഷണം ഭൂമിയുടെ നന്മയ്ക്ക്' എന്ന മുദ്രാവാക്യവുമായി കര്‍ക്കിടാംകുന്ന് ഐ.സി.എസ്.യു.പി. സ്‌കൂളിലും 'മൈ ട്രീ ചലഞ്ച്' പദ്ധതിക്ക് തുടക്കമായി. പയ്യനെടം എ.യു.പി. സ്‌കൂള്‍ ഉയര്‍ത്തിയ ചലഞ്ച് വിദ്യാലയമുറ്റത്ത് വൃക്ഷത്തൈകള്‍ നട്ടാണ് സ്‌കൂളിലെ സീഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.
പി.ടി.എ. പ്രസിഡന്റ് സി. ഉമ്മര്‍ സീഡ് ക്ലബ്ബ് അംഗങ്ങള്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കി പദ്ധതി ഉദ്ഘാടനംചെയ്തു. സീഡ് റിപ്പോര്‍ട്ടര്‍ പി.പി. ഷിബില മാവിന്‍തൈ നട്ട് എടത്തനാട്ടുകര ടി.എ.എം.യു.പി. സ്‌കൂളിനെയും ആല്‍മരം നട്ട് സീഡ് പോലീസ് പ്രതിനിധി കെ. അഹമ്മദ് അജ്മല്‍ എടത്തനാട്ടുകര വട്ടമണ്ണപുറം എം.ഇ.എസ്. കെ.ടി.എം. ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിനെയും മറ്റൊരു പ്രതിനിധി എ.പി. ബഫിന്‍ നെല്ലിമരം നട്ട് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെയും ചലഞ്ച് ചെയ്തു.
പ്രധാനാധ്യാപിക എ.കെ. ജമീല അധ്യക്ഷതവഹിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. യാക്കൂബ് പദ്ധതി വിശദീകരിച്ചു. അധ്യാപകരായ പി.കെ. മുസ്തഫ, ഷാരിജാന്‍, ഫാദില എന്നിവര്‍ പ്രസംഗിച്ചു.