മുള്ളേരിയ: വനസംരംക്ഷണത്തോടപ്പം പുഴസംരക്ഷണം എന്ന ലക്ഷ്യത്തോടെ 'സീഡ്' പ്രവര്‍ത്തകര്‍. മുള്ളേരിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് അംഗങ്ങളാണ് ശുദ്ധവായുവും കുടിവെള്ളവും തരുന്ന ഒരു ആവാസവ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കാനും കാറഡുക്കയുടെ പയസ്വനിപ്പുഴ സംരക്ഷിക്കാനുമുള്ള പദ്ധതിക്ക് തുടക്കംകുറിച്ചത്. മുള്ളേരിയ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഓഫീസര്‍ എന്‍.വി.സത്യന്‍ ഉദ്ഘാടനംചെയ്തു. പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് ക്ലാസെടുത്തു. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളെയും മനുഷ്യന്‍ തകര്‍ത്ത പരിസ്ഥിതിയെക്കുറിച്ചുമുള്ള ചിത്രങ്ങളും വീഡിയോകളും കുട്ടികള്‍ക്ക് കാണിച്ചു. പുഴയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. സീഡ്എന്‍.എസ്.എസ്. കുട്ടികള്‍ കലാലയത്തിനകത്തും പുറത്തും സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി നട്ട മരങ്ങള്‍ സന്ദര്‍ശിച്ചു. ഫോറസ്റ്റ് വകുപ്പിന്റെ സഹായത്തോടെ നടത്താന്‍ പറ്റിയ പരിസ്ഥിതിപ്രവര്‍ത്തനങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സുജാത ആര്‍.തന്ത്രി, പി.ടി.എ.പ്രസിഡന്റ് കെ.വി.ജഗന്നാഥന്‍, പ്രിന്‍സിപ്പല്‍ പി.നാരായണന്‍, സീഡ് കോഓര്‍ഡിനേറ്റര്‍ കെ.ഷാഹുല്‍ ഹമീദ്, എ.വിഷ്ണു ഭട്ട്, എ.വി.സുധ, രഘുരാം ആള്‍വ, ടി.എസ്.അബ്ദുള്‍ റസാഖ്, നന്ദകിഷോര്‍ എന്നിവര്‍ സംസാരിച്ചു.